Tuesday, December 21, 2010

അനാഥം -.അനശ്വരം .

അയ്യപ്പന് ആദരാഞ്ജലികള്‍
കവിത ..
അനാഥം -.അനശ്വരം .

ആരോരു മറിയാതെ
പാതയോരത്ത്
ആറി തണുത്തു കിടന്നു
ഒരു അനാഥ മാം കവിതാ പുസ്തകം

നെടുംബാത യറിഞ്ഞില്ല
അക്ഷരങ്ങളുടെ ചുണ്ടില്‍
ഉറുമ്പരിക്കുന്ന സത്യം

നീ മരിച്ചെന്ന സത്യം
ദഹിക്കാതെ കിടക്കുന്നു
ചെറു കുടലിന്‍
പല നാഭികളിലും

ഇല്ലാത്ത ഭാരം
വഹിക്കുവാനായുണ്ടൊരു
നാടക തിരയിളക്കം
അണിയറ നാടകത്തില്‍

വരുതിയാം തോഴനെ ത്ര -
നിദ്ര മുടിച്ചുവെന്നാലും -നിന്‍റെ
പേരില്‍ ചേ ക്കേറി ടാമോരമ്പര ചുംബി

വാരി വിതറാനെന്‍
വാഗ്ദാനങ്ങളൊന്നു മില്ല സുഹൃത്തേ
വാറു പൊട്ടിയ വേദനയുടെ
ചെറു വാക്കുകളല്ലാതെ .

0

5 comments:

  1. കവിതയെ കുറിച്ച് വലിയ പിടിപാട്ന്നുമില്ല എങ്കിലും ഈ വരികള്‍ മനസ്സില്‍ തട്ടി .ബ്ലോഗു ജാലകം ബൂലോകം തുടങ്ങിയ അഗ്രിഗേറ്ററുകളില്‍ ചേര്‍ക്കണം .വായനക്കാര്‍ അവിടെ നിന്നും എത്തിക്കോളും , ആശംസകള്‍ .

    ReplyDelete
  2. nalla manassinnu nanni ,siddeekka
    pakshe computeril adikamaaya praavinyam illathathu kondu ivide murinju kidAKKUKAYAANU PATTUMENKIL ,JAALAKATHIL ENGINE AD CHEYYAM ENNU PARANJU TANNAL UPAKARAM.

    ReplyDelete
  3. അക്ഷരങ്ങളുടെ ചുണ്ടില്‍
    ഉറുമ്പരിക്കുന്ന സത്യം

    നല്ല വരികള്‍..അഭിനന്ദനങ്ങള്‍ ...

    ReplyDelete
  4. pranaya pushppathe marodu cherthuragan mohicha kavikk....vakkukalal arachana!!!nicewrk

    ReplyDelete
  5. വാരി വിതറാനെന്‍
    വാഗ്ദാനങ്ങളൊന്നു മില്ല സുഹൃത്തേ
    വാറു പൊട്ടിയ വേദനയുടെ
    ചെറു വാക്കുകളല്ലാതെ .
    നന്നായിട്ടുണ്ട് ....

    ReplyDelete