Tuesday, December 21, 2010

കിണര്‍

കിണര്‍
കെ .വി സക്കീര്‍ ഹുസൈന്‍
o
അഭിലാഷങ്ങള്‍ക്ക്
ദാഹിച്ചു വലഞ്ഞാലും
നിവര്‍ന്നു
കിടക്കാനാവില്ല
കിണറിന്

മോഹങ്ങള്‍
പ്രതലത്തില്‍ വന്നു
ചിറകിട്ടടിച്ചു കരഞ്ഞാലും
കവിഞ്ഞൊഴുകുകില്ല
അടിയോഴുക്കുകള്‍

ആര്‍ദതയുടെ സിമെണ്ടും
കുളിരിന്റെ മണ്ണും
കൂട്ടി കുഴിച്ചാകും
പടവുകള്‍ തേക്കുന്നത്

എത്ര കൊരിയാലും
മതി വരില്ല നമ്മുടെ
അകത്തെ ആസക്തിയുടെ
ദാഹം

പാതിര നേരത്ത്
കിണറ്റിന്‍ കരയോട് ഒറ്റക്കു
നോസ്സു പറയുന്നതു കേട്ടു
നിലാവ്
നിശ്ശബ്തമായ്
ചിരിയെ ആഗിരണം ചെയ്യുന്നുണ്ടാകും

കുഞ്ഞു നാളില്‍
ആരും പറഞ്ഞത് കേട്ടില്ല
കിണറോളം ആഴമുണ്ട്
ജീവിതത്തിനെന്നു

No comments:

Post a Comment