Tuesday, December 21, 2010

കുമിള

കുമിള
കെ .വി .സക്കീര്‍ ഹുസൈന്‍

കുമിള വില്‍ക്കുന്നു
ഒരു പയ്യന്‍
അഭ്യാസങ്ങള്‍ കൊണ്ട്
തുന്നി ചേര്‍ക്കുന്ന
ഒരു ജീവിതം .
പൊട്ടിയ പട്ടം പോലെയല്ലേ
ജീവിതം എന്ന് ഓര്‍ത്തു പോയ്‌
ആകാശത്തില്‍
മേഘ ങ്ങള്‍ ക്കൊപ്പം
ഒരു കൂട്ടം കുമിളകള്‍
പാറി പറക്കുന്നു നിശബ്ദ
മോഹങ്ങളുമായ്
എത്തി പ്പിടിക്കാനാവാത്ത ത്ര
ഉയരങ്ങളിലേക്ക് മേയുന്നു
ഉള്‍ ദ്രവ്യങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും
മൌനത്തിന്റെ തടവറയില്‍
എത്ര കാല മിങ്ങനെയെന്നു .,
വേഗങ്ങള്‍ ,മിടിപ്പ് വര്‍ദ്ധി പ്പിക്കുമെന്ന
ഗുരു മൊഴി ഓര്‍ത്തു പോയ്‌
കാറ്റിന്‍റെ മുതുകിലേറി
മഴ മേഘങ്ങള്‍ മേയുന്നു .
സായന്തനത്തില്‍ കൈ കോര്‍ത്ത്‌
വെള്ള കൊറ്റികള്‍ എങ്ങോട്ടാകും പോകുന്നത് .......?
പെട്ടെന്ന് ഒരു കുമിള
പൊട്ടി തെറിച്ചു
ഉള്‍ കളത്തില്‍ അടങ്ങി യിരുന്നു
ഒരു ജീവിതമെന്ന് അപ്പോള്‍
മാത്രമാണ് ഓര്‍ത്തത്‌ .

0

1 comment: