Tuesday, December 21, 2010

അനാഥം -.അനശ്വരം .

അയ്യപ്പന് ആദരാഞ്ജലികള്‍
കവിത ..
അനാഥം -.അനശ്വരം .

ആരോരു മറിയാതെ
പാതയോരത്ത്
ആറി തണുത്തു കിടന്നു
ഒരു അനാഥ മാം കവിതാ പുസ്തകം

നെടുംബാത യറിഞ്ഞില്ല
അക്ഷരങ്ങളുടെ ചുണ്ടില്‍
ഉറുമ്പരിക്കുന്ന സത്യം

നീ മരിച്ചെന്ന സത്യം
ദഹിക്കാതെ കിടക്കുന്നു
ചെറു കുടലിന്‍
പല നാഭികളിലും

ഇല്ലാത്ത ഭാരം
വഹിക്കുവാനായുണ്ടൊരു
നാടക തിരയിളക്കം
അണിയറ നാടകത്തില്‍

വരുതിയാം തോഴനെ ത്ര -
നിദ്ര മുടിച്ചുവെന്നാലും -നിന്‍റെ
പേരില്‍ ചേ ക്കേറി ടാമോരമ്പര ചുംബി

വാരി വിതറാനെന്‍
വാഗ്ദാനങ്ങളൊന്നു മില്ല സുഹൃത്തേ
വാറു പൊട്ടിയ വേദനയുടെ
ചെറു വാക്കുകളല്ലാതെ .

0

ആത്മ ഗതം

ആത്മ ഗതം
o
അവസാനം തൂവിയ അക്ഷരങ്ങള്‍
ഗേഹം കാണാതെ ആകാശ ചെരുവിലൂടെ
പാറി പറന്നു നടക്കുന്നുണ്ടാകും .

അണയാന്‍ നേരം കണ്ണോടി യെത്തുന്നത്
മുത്തുകള്‍ പോലെ വിരിഞ്ഞ
ചില നിമിഷങ്ങളാകും.

ജീവിത സാക്ഷിയങ്ങള്‍
നിര ,നിര യായി വിതുമ്പി
ഈറ നണിയുംബോഴും
ജീവിച്ചു തീരാത്ത ദാഹം
ഉള്‍കടല്‍ പോലെ പിടയുന്നുണ്ടാകും
.
മുദ്ര പതിയാത്തതിന്റെ നോവ്‌
വേര്‍ തിരിചെടുക്കനവാത്തവര്‍
ജല തടാകത്തില്‍ നീന്തുന്നുണ്ടാകും .

ഇല തുമ്പില്‍ നിന്നടര്‍ന്നു വീഴുന്ന
ജല കണങ്ങളാണ്‌ ജീവന്‍ രക്ഷാ കവജമെന്നു
ധരിച്ചു വശായിരിക്കും
.
എന്നതിനാല്‍
നിറകുട മേന്തി
മത്സര തിന്റെതായ ലോകത്തേക്ക്
അറിയാതെ വഴുതി പോകുന്നുണ്ടാകും .

ഒട്ടി, പറ്റിയിരുന്നവര്‍
വിള്ളല്‍ പോലെ വാര്‍ത്ത വീഴുമ്പോള്‍
രണ്ടു ദ്രുവ ങ്ങളിലേക്ക് ആഴ്ന്നാ ഴ്ന്നു
അറിയാതെ
വേര്പെടുന്നുന്ന്ടാകും .

കുമിള

കുമിള
കെ .വി .സക്കീര്‍ ഹുസൈന്‍

കുമിള വില്‍ക്കുന്നു
ഒരു പയ്യന്‍
അഭ്യാസങ്ങള്‍ കൊണ്ട്
തുന്നി ചേര്‍ക്കുന്ന
ഒരു ജീവിതം .
പൊട്ടിയ പട്ടം പോലെയല്ലേ
ജീവിതം എന്ന് ഓര്‍ത്തു പോയ്‌
ആകാശത്തില്‍
മേഘ ങ്ങള്‍ ക്കൊപ്പം
ഒരു കൂട്ടം കുമിളകള്‍
പാറി പറക്കുന്നു നിശബ്ദ
മോഹങ്ങളുമായ്
എത്തി പ്പിടിക്കാനാവാത്ത ത്ര
ഉയരങ്ങളിലേക്ക് മേയുന്നു
ഉള്‍ ദ്രവ്യങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും
മൌനത്തിന്റെ തടവറയില്‍
എത്ര കാല മിങ്ങനെയെന്നു .,
വേഗങ്ങള്‍ ,മിടിപ്പ് വര്‍ദ്ധി പ്പിക്കുമെന്ന
ഗുരു മൊഴി ഓര്‍ത്തു പോയ്‌
കാറ്റിന്‍റെ മുതുകിലേറി
മഴ മേഘങ്ങള്‍ മേയുന്നു .
സായന്തനത്തില്‍ കൈ കോര്‍ത്ത്‌
വെള്ള കൊറ്റികള്‍ എങ്ങോട്ടാകും പോകുന്നത് .......?
പെട്ടെന്ന് ഒരു കുമിള
പൊട്ടി തെറിച്ചു
ഉള്‍ കളത്തില്‍ അടങ്ങി യിരുന്നു
ഒരു ജീവിതമെന്ന് അപ്പോള്‍
മാത്രമാണ് ഓര്‍ത്തത്‌ .

0

കയ്പ്പും മധുരവും

കവിത
കയ്പ്പും മധുരവും

കെ .വി .സക്കീര്‍ ഹുസൈന്‍


വേര്‍പ്പില്‍ മെലിഞ്ഞാല്‍
കുട ചൂടാം

മാറ്റിയണിയാം
വസ്ത്രമെങ്കില്‍

മടക്കിവെക്കാം
പുസ്തകമെങ്കില്‍

ഇത് ജീവിതമല്ലേ ........?
കയ്പ്പും മധുരവും
നിറച്ചത് ,
ഉടയോന്റെ പഥ്യം
തെറ്റാതെ
കഴിക്കേണ്ടത്‌ .....?

0

വീട്

കവിത , വീട്
കെ .വി .സക്കീര്‍ ഹുസൈന്‍

ഭാരമില്ലായ് മയുടെ ഘെനമാണ് വീട്
അഷ്ടി തേടി പോകും പുഴുവിനുമുണ്ട്
മടക്കം ചെല്ലാന്‍ ഒരു വീട്
വീടില്ലാത്തവന്റെ നിശ്വാസം
ആര് ഒപ്പിയെടുക്കും
എത്ര നല്ല ചിത്ര കാരനും
ആ പടം കിട്ടാതെ മടങ്ങുമായിരിക്കും
ശൂന്യതയില്‍ നിറം ചാര്‍ത്തി ടീര്‍ക്കുന്നവന്റെ
വീട്ടില്‍ ആള്‍ പാര്‍ക്കില്ല.
കീറി പ്പോയ എന്റെ വീടിന്റെ ചിത്രത്തിലുണ്ട്
ഉമ്മയോട് ഉടഞ്ഞു പോയ ഒരു ചട്ടിയും കുടവും
അടുക്കളക്ക് പുറത്തു നില വിളിക്കുന്നു
എങ്ങിനെ വിളിക്കും വീടെന്ന നാമം
നൂല്പാലമെന്നോ സ്വാര്‍ത്ഥതയുടെ ചതുരം എന്നോ വിളിക്കാം .
എത് വീട്ടിലും നിശ്ശബ്ദം എറിയുന്നുണ്ടാകും
ഒരു അഗ്നി പര്‍വതം
അവ
നോട്ടത്തിലും നടത്തത്തിലും
ചിതറാതെ ചെളി തെറിപ്പിക്കും
മതി ,മതി
ഇനി നമുക്ക്
പുറത്തെ കനത്ത ബഹളത്തില്‍ നിന്നും
വേഗം മടങ്ങാം
വീട്ടിലേക്ക്.

ഇടനാഴികള്‍ ,

ഇടനാഴികള്‍ ,

കെ .വി .സക്കീര്‍ ഹുസൈന്‍

ശബ്ദത്തിന്‍റെ ജാലകങ്ങള്‍
അടച്ചു വെക്കുന്നു
എന്ന് മാത്രം

രണ്ടു വിളക്കുകളുടെ പ്രസരണം
കെടുത്തി കളയുന്നു
അത്ര മാത്രം

വാര്‍ത്തകളെ നുണ കളാക്കി
ഹൃദു ഭേദങ്ങള്‍ ക്കൊപ്പം
തിരിച്ചയക്കുന്നു

ഒന്നു പുറത്തിറങ്ങാനുള്ള
തോരയെ
നിങ്ങളറിയാതെ ........

പിന്നെ
എന്തിനാണ് അമ്മെ ..
ശൂന്യതയിലെ യീ നില വിളിയും
ഭയവും .....?
o

ഉമ്മ

ഉമ്മ

പുക നിറഞ്ഞാല്‍
അടുക്കളയില്‍ കാണില്ല ഉമ്മയെ

നനവിനെ ഊതി മന്ത്രിച്ച
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും
ആയുസ്സോളം നീളം കൂടിയ ചുണ്ടുകളാല്‍.

പിറക്കും മുന്‍പേ ഉണര്‍ന്നു കാണും
ഉടുമുണ്ടില്ലാത്ത അയക്കോറ പോലെ
ഉറുയിലാടും അടുക്കളയെ
,
എന്നാലും ഇല്ലാത്തതു പെരുപ്പിച്ചു
കത്തിക്കില്ല
എന്‍റെ ഉമ്മ
.
വിഭവം നിരന്നാല്‍
ഉള്ളം പിടയുന്നുണ്ടാകും
പഴിയെ
പേടിച്ചു, പേടിച്ചു
.
അമ്മിക്കല്ലില്‍ ഇഴഞ്ഞ്
അയലില്‍ഉലഞ്ഞു
വെളുക്കാതെ
അലക്കു കല്ലിലും ......
..
അന്തി പാതിരക്ക്
കിണറ്റു വക്കില്‍
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാന്‍
ഏന്തി ഏന്തി വലയുന്നുണ്ടാകും .

പ്രണയാതുരം......

പ്രണയാതുരം......
കവിത
കെ .വി .സക്കീര്‍ ഹുസൈന്‍
പ്രണയാതുരം...........

നമ്മള്‍ നടക്കാത്ത തീരത്തെ
മണല്‍ തരിയില്‍
ഇപ്പോള്‍
സങ്ങടം പൂക്കുന്നു .......

0
നോട്ടം വെട്ടിയെടുത്ത
ഒരു മുഖം
ഹൃതയത്തില്‍ കിടന്നു
പിടക്കുന്നു

o

ഏകാന്തതയില്‍ ഒറ്റക്കിരിക്കുന്ന
പ്രായ മായ ഒരു മരം
കൊടുങ്കാറ്റിനെ
കെട്ടിപ്പിടിക്കാനായ്
പ്രാര്‍ഥിക്കുന്നു

o

പ്രണയ പര്‍വ്വം

പ്രണയ പര്‍വ്വം
കെ .വി .സക്കീര്‍ ഹുസൈന്‍

o
വേരുകളില്ലാതെ
ഒരാല്‍ മരം
വളരുന്നുണ്ട്‌
അസ്വസ്ഥകള്‍
ചില്ലകളായും
ഇടയ്ക്കു വെട്ടി വെട്ടി
മുറിക്കുമ്പോഴും
വെള്ള മില്ലാതെ
പിന്നെയും നീ എത്ര
വേഗമാണ്
വളരുന്നത്‌
o

കിണര്‍

കിണര്‍
കെ .വി സക്കീര്‍ ഹുസൈന്‍
o
അഭിലാഷങ്ങള്‍ക്ക്
ദാഹിച്ചു വലഞ്ഞാലും
നിവര്‍ന്നു
കിടക്കാനാവില്ല
കിണറിന്

മോഹങ്ങള്‍
പ്രതലത്തില്‍ വന്നു
ചിറകിട്ടടിച്ചു കരഞ്ഞാലും
കവിഞ്ഞൊഴുകുകില്ല
അടിയോഴുക്കുകള്‍

ആര്‍ദതയുടെ സിമെണ്ടും
കുളിരിന്റെ മണ്ണും
കൂട്ടി കുഴിച്ചാകും
പടവുകള്‍ തേക്കുന്നത്

എത്ര കൊരിയാലും
മതി വരില്ല നമ്മുടെ
അകത്തെ ആസക്തിയുടെ
ദാഹം

പാതിര നേരത്ത്
കിണറ്റിന്‍ കരയോട് ഒറ്റക്കു
നോസ്സു പറയുന്നതു കേട്ടു
നിലാവ്
നിശ്ശബ്തമായ്
ചിരിയെ ആഗിരണം ചെയ്യുന്നുണ്ടാകും

കുഞ്ഞു നാളില്‍
ആരും പറഞ്ഞത് കേട്ടില്ല
കിണറോളം ആഴമുണ്ട്
ജീവിതത്തിനെന്നു

നെടുമ്പാത

മൂന്ന് കവിതകള്‍,
കവിത
കെ.വി .സക്കീര്‍ ഹുസൈന്‍

ഇലകള്‍

കാറിന്റെ ചാട്ടവാറേറ്റ്
ആടിയുലഞ്ഞു
വിനീതനായി
തൊഴുതു നില്‍ക്കുന്നു
പാവം
ഇലകള്‍
0
മറു പുറം

ജീവിതത്തോട്
പിണങ്ങിയ
നനഞ്ഞൊരുഉടുപ്പ്
കാറ്റിനോട് കൊഞ്ചി
അയലില്‍
വെയില്‍ കുടിച്ചു കുടിച്ചു
വരണ്ടു
വെറുതെ ഉണങ്ങുന്നു .
0
നെടുമ്പാത

മുറിച്ചു നീന്താനവുന്നില്ല
ജീവിതമേ
നിന്റെ നെടുംബാതകള്‍
മിഴികളില്‍
ജലച്ചുംബനം കൊണ്ടുള്ള
മുത്തം വെക്കലും
നിദ്രകള്‍
പൊള്ളിക്കുന്ന
നിന്റെ
കിനാവിനെയും

രാത്രി വണ്ടി

രാത്രി വണ്ടി
കെ .വി .സക്കീര്‍ ഹുസൈന്‍
-----------------------------


പുഴ കടന്നു പോകുന്ന
രാത്രി വണ്ടികളില്‍
അപഥ സഞ്ചാര
ഒളി വേഗങ്ങള്‍
തൃഷ്ണകല്‍ മിഴി തുറന്നു
പതുക്കെ കടന്നു പോകും
ഒളിയിടങ്ങളിലേക്ക്
ഇരുട്ടിന്റെ യാമങ്ങളില്‍
നിലാവിന്റെ നെറുകയില്‍
മുത്തമിടാന്‍ മോഹിച്ചു പോകും
പരല്‍ മീനുകള്‍
വേര്‍ പാടിന്റെ നാഴികയില്‍
അകലാന്‍ പറ്റാത്തത്ര ഒഴുക്കില്‍ പെട്ട്
ശ്വാസം മുട്ടും പരസ്പരം നമ്മള്‍
ശൂന്യ തയില്‍
പൊട്ടി വിടരുന്ന
മൌനത്തിന്റെ ഭാഷയില്‍ ഇണപോലുമറിയാതെ
ഒരു കുതിച്ചു പായലിന്നു മെയ്യ്‌ വഴങ്ങും
അപ്പോഴേക്കും
ബന്ധങ്ങളെ കോര്‍ത്തിണക്കി
ഇന്ജിനുകള്‍ ചൂളം വിളിക്കുന്നുണ്ടാകും
ദേഹത്തെ കിടത്തി മോഹങ്ങളെത്ര -
റയില്‍ പാളങ്ങള്‍ കയറിയിറങ്ങി
നമ്മളറിയാതെ എത്ര രാത്രി വണ്ടികള്‍
പാലം കടന്നു പോയി .
കെ .വി .സക്കീര്‍ ഹുസൈന്‍
-----------------------------


പുഴ കടന്നു പോകുന്ന
രാത്രി വണ്ടികളില്‍
അപഥ സഞ്ചാര
ഒളി വേഗങ്ങള്‍
തൃഷ്ണകല്‍ മിഴി തുറന്നു
പതുക്കെ കടന്നു പോകും
ഒളിയിടങ്ങളിലേക്ക്
ഇരുട്ടിന്റെ യാമങ്ങളില്‍
നിലാവിന്റെ നെറുകയില്‍
മുത്തമിടാന്‍ മോഹിച്ചു പോകും
പരല്‍ മീനുകള്‍
വേര്‍ പാടിന്റെ നാഴികയില്‍
അകലാന്‍ പറ്റാത്തത്ര ഒഴുക്കില്‍ പെട്ട്
ശ്വാസം മുട്ടും പരസ്പരം നമ്മള്‍
ശൂന്യ തയില്‍
പൊട്ടി വിടരുന്ന
മൌനത്തിന്റെ ഭാഷയില്‍ ഇണപോലുമറിയാതെ
ഒരു കുതിച്ചു പായലിന്നു മെയ്യ്‌ വഴങ്ങും
അപ്പോഴേക്കും
ബന്ധങ്ങളെ കോര്‍ത്തിണക്കി
ഇന്ജിനുകള്‍ ചൂളം വിളിക്കുന്നുണ്ടാകും
ദേഹത്തെ കിടത്തി മോഹങ്ങളെത്ര -
റയില്‍ പാളങ്ങള്‍ കയറിയിറങ്ങി
നമ്മളറിയാതെ എത്ര രാത്രി വണ്ടികള്‍
പാലം കടന്നു പോയി .

അയനം

അയനം

കെ .വി .സക്കീര്‍ ഹുസൈന്‍
o
അബോധ പരമായ
ഒരു അറിവാണ്‌
ഘടികാരം

വിജനതയില്‍
നിലച്ച ഘടികാരത്തിലേക്ക്
ചിന്തയുടെ ഒഴുക്കിനെ കെട്ടഴിച്ചു
ആരോ
കാലം എന്ന കവിതയില്‍ മുഴുകുന്നു

നിറഞ വൃത്ത ത്തിലേക്കു
ഇരുളിനെയും വെളിച്ചത്തെയും ആവാഹിച്ചു
ജീവിത പുസ്തകത്തിലെ
ഓരോരോ ദിവസത്തെ
നുള്ളിയെടുക്കുന്നു

അയനങ്ങളില്‍ അനുഗാമിയായും
നിദ്രയില്‍ അവധാനതയോടെ
മൌനം വരിച്ചും
ജീവിതത്തിന്റെ പുറത്തേറി സവാരിചെയ്യുന്നു

എവിടെനിന്നോ വഴി തെറ്റി വരുന്ന
കാറ്റിന്‍റെ കൂടെ ഒഴുകുന്ന
മേഘത്തെ പോലെ
ചുമന്നു ചുമന്നു മടുക്കുന്നു
ചില നേരങ്ങളില്‍
ഒരു ശവത്തെ

വീഥി

വീഥി
കെ .വി .സക്കീര്‍ ഹുസൈന്‍

അരവയറുകാക്കാന്‍
അതി രാവില
അതിരു കാത്തുവെക്കുന്നു .
സമസ്ത ദുക്കങ്ങള്‍ക്കും
ഒറ്റമൂലിപ്രതിവിധി.
മയിലെണ്ണ മുതല്‍
എലി വിഷം വരെ
ദൈവമേ ...............
.............................
അര്‍ദ്ധ നഗ്നതയുടെ
തെറിച്ച വെളിച്ചം
മനസ്സിന്‍റെ പര്‍ധയെ ഭേദിച്ചു
അരിച്ചിറങ്ങുന്നു
എത്ര മുറുക്കിയുടുത്തിട്ടും
അഴിഞ്ഞു വീഴുന്നു
അരക്കെട്ട് .
o

അറിയാതെ

അറിയാതെ
കെ .വി .സക്കീര്‍ ഹുസൈന്‍

അറിയാതെ നമ്മള്‍ അടുക്കുന്നു
അകതാരിലൊരു പാട് മോഹത്താല്‍
ചിറകിട്ടടിച്ചു പറക്കുന്നു നാം
പ്രണയ വാതില്‍ക്കലേക്ക്
എന്നിട്ടുമേന്തെ ഓമനേ
ഈ സന്ധ്യ പോല്‍
അകലുന്നു
പിന്നെയും
നമ്മള്‍
ഇനിയുണ്ടാകുമോ
ഒരു പകല്‍ മുന്നിലായ്
കവിതയായ്

മറു പുറം

മറു പുറം

കെ .വി .സക്കീര്‍ ഹുസൈന്‍
o
ജീവിതത്തോട്
പിണങ്ങിയ നനഞ്ഞ ഒരു ഉടുപ്പ്
കാടിനോട്‌ കൊഞ്ചി
അയലില്‍
വെയില്‍ കുടിച്ചു കുടിച്ചു
വരണ്ടു
വെറുതെ
ഉണങ്ങുന്നു .

Monday, December 20, 2010

കല്ലടുപ്പ്

കല്ലടുപ്പ്
~~~~~~
കെ. വി. സക്കീര്‍ ഹുസൈന്‍

കണ്ണീര്‍
കാച്ചിയുതിയ
ഒരടുപ്പുണ്ടായിരുന്നു
അതിന്റെ
കല്ലടരുകള്‍ക്ക്
കാലം കേള്‍ക്കാതെ പോയ
പിടച്ചിലുണ്ടായിരുന്നു
സഹനം കണ്ട
വിറകു കൊള്ളികള്‍
നീറി നീറി
തേങ്ങുന്നുണ്ടായിരുന്നു
ഉടഞ്ഞുപോയ
മണ്‍ചട്ടിയിലെ
മല്സ്യക്കുഞ്ഞിനെത്തേടി
കടലിലെ ഒരമ്മ
വിരുന്നു വന്നിരുന്നു
ഇല്ലാത്ത അന്നത്തെ
വേവിച്ചു വേവിച്ചു
എത്ര കുന്നുകള്‍ ഉറങ്ങിയിട്ടുണ്ടാകും
ചവര്‍പ്പന് യാഥാര്‍ത്ഥ്യം
കണ്ടു കണ്ടു
എത്ര കൂരകള്
ഉറക്കത്തിലേക്കു
വഴുതികാണും
അപ്പോഴും
കാരുണ്യത്തിന്റെ
ഹൃദയം പിളര്‍ത്തി
ഒരു നെല്‍ക്കതിര്
പിന്നെയും
ഉതിര്‍ന്നു കൊണ്ടിരുന്നു

ശലഭങ്ങള്‍

ശലഭങ്ങള്‍
കെ .വി .സക്കീര്‍ ഹുസൈന്‍

ചിത്രശലഭം എന്ന
ഒരു വാക്ക് എന്‍റെ ചെവിയില്‍ നീ
തൂവിയെതെയുള്ളൂ
മനസ്സില്‍ നിന്നും
ചിറകിട്ടടിക്കാന്‍ തുടങ്ങി
ഒരു കൂട്ടം ആനന്ദങ്ങള്‍ !

മുന്‍പ് ആരില്‍ നിന്നോ
കേള്‍വിയാല്‍ മാത്രം അറിഞ്ഞിരുന്ന
മനസ്സു
പൊതിഞ്ഞു വെച്ചിരുന്നു
പല നിറങ്ങളില്‍
ശലഭങ്ങളെ .

കുഞ്ഞു ചിറകു മായുള്ള
അതിന്‍റെ ആഗമനം
പരിസരത്തെ
കാട്ടു പൂവിന്‍റെ ഗന്ധം
വമിപ്പിക്കുമായിരുന്നു

എങ്കിലും ദയനീയമാണ്
കാഴ്ചകള്‍
തറയില്‍ ഉറുമ്പുകളുടെ കടിയേറ്റ
ഒരു ചിത്ര ശലഭം
പകുതി നഷ്ടം വന്ന ചിറകുമായ്
ഹതാശയായ്‌ ഇഴയുന്ന അവസ്ഥാന്തരങ്ങള്‍ .
o
good

Thursday, December 2, 2010

ആത്മഗതം: Poem

ആത്മഗതം: Poem: "ചോരയില്‍ കുരുത്തവര്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീ സി. ആര്‍. നീലകണ്‍ഠനെ അതിക്രൂരമായി മര്‍ദിച്ച് വായ്‌ മൂടിക്കെട്ടാന്‍ ശ്രമിച്ച ഫാസ്സിസത്..."