Tuesday, December 21, 2010

ആത്മ ഗതം

ആത്മ ഗതം
o
അവസാനം തൂവിയ അക്ഷരങ്ങള്‍
ഗേഹം കാണാതെ ആകാശ ചെരുവിലൂടെ
പാറി പറന്നു നടക്കുന്നുണ്ടാകും .

അണയാന്‍ നേരം കണ്ണോടി യെത്തുന്നത്
മുത്തുകള്‍ പോലെ വിരിഞ്ഞ
ചില നിമിഷങ്ങളാകും.

ജീവിത സാക്ഷിയങ്ങള്‍
നിര ,നിര യായി വിതുമ്പി
ഈറ നണിയുംബോഴും
ജീവിച്ചു തീരാത്ത ദാഹം
ഉള്‍കടല്‍ പോലെ പിടയുന്നുണ്ടാകും
.
മുദ്ര പതിയാത്തതിന്റെ നോവ്‌
വേര്‍ തിരിചെടുക്കനവാത്തവര്‍
ജല തടാകത്തില്‍ നീന്തുന്നുണ്ടാകും .

ഇല തുമ്പില്‍ നിന്നടര്‍ന്നു വീഴുന്ന
ജല കണങ്ങളാണ്‌ ജീവന്‍ രക്ഷാ കവജമെന്നു
ധരിച്ചു വശായിരിക്കും
.
എന്നതിനാല്‍
നിറകുട മേന്തി
മത്സര തിന്റെതായ ലോകത്തേക്ക്
അറിയാതെ വഴുതി പോകുന്നുണ്ടാകും .

ഒട്ടി, പറ്റിയിരുന്നവര്‍
വിള്ളല്‍ പോലെ വാര്‍ത്ത വീഴുമ്പോള്‍
രണ്ടു ദ്രുവ ങ്ങളിലേക്ക് ആഴ്ന്നാ ഴ്ന്നു
അറിയാതെ
വേര്പെടുന്നുന്ന്ടാകും .

4 comments:

  1. എല്ലാ കവിതകളും വായിച്ചും... മനോഹരം. ആശം സകൾ

    ReplyDelete
  2. കവിതകളെല്ലാം ഹൃദ്യം.ഈ ആത്മഗതം കൂടുതല്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. nannayirikkunnu zahi
    good work
    come back soon

    ReplyDelete
  4. nalla kavitha...zahi...

    atmagathangal...iniyum undakatte...

    ashamsakal...

    ReplyDelete