Tuesday, December 21, 2010

ഉമ്മ

ഉമ്മ

പുക നിറഞ്ഞാല്‍
അടുക്കളയില്‍ കാണില്ല ഉമ്മയെ

നനവിനെ ഊതി മന്ത്രിച്ച
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും
ആയുസ്സോളം നീളം കൂടിയ ചുണ്ടുകളാല്‍.

പിറക്കും മുന്‍പേ ഉണര്‍ന്നു കാണും
ഉടുമുണ്ടില്ലാത്ത അയക്കോറ പോലെ
ഉറുയിലാടും അടുക്കളയെ
,
എന്നാലും ഇല്ലാത്തതു പെരുപ്പിച്ചു
കത്തിക്കില്ല
എന്‍റെ ഉമ്മ
.
വിഭവം നിരന്നാല്‍
ഉള്ളം പിടയുന്നുണ്ടാകും
പഴിയെ
പേടിച്ചു, പേടിച്ചു
.
അമ്മിക്കല്ലില്‍ ഇഴഞ്ഞ്
അയലില്‍ഉലഞ്ഞു
വെളുക്കാതെ
അലക്കു കല്ലിലും ......
..
അന്തി പാതിരക്ക്
കിണറ്റു വക്കില്‍
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാന്‍
ഏന്തി ഏന്തി വലയുന്നുണ്ടാകും .

1 comment:

  1. ആത്മാവില്‍ ഒരു വിരല്‍പാടായി പതിഞ്ഞു ഈ വരികള്‍ ..ഉമ്മ അതില്ലാതാവുമ്പോള്‍ കൂടുതല്‍ മതിപ്പ് തോന്നും ..

    ReplyDelete